അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടി, കാണുന്നുണ്ട് എന്നെനിക്കറിയാം; ലൂസിഫര്‍ സുകുമാരന് സമര്‍പ്പിച്ച് പൃഥ്വിരാജ്

0

തന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫര്‍’ അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ച് പ്രിഥ്വിരാജ്. അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്, കാണുന്നുണ്ട് എന്ന് എനിക്കറിയാം. പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് വലിയ വേട്ടയാടലുകളെ അതിജീവിച്ച താരമാണെന്നാണ് ധാരാളം ആരാധകര്‍ മറുപടികമന്റ് ചെയ്തിട്ടുണ്ട്.

മുരളി ഗോപി എഴുതി മോഹന്‍ലാല്‍ നായകനാകുന്ന ‘ലൂസിഫര്‍’ ഒരു പോളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.

സംവിധായകനായ പൃഥിരാജും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതംദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു.

- Advertisement -