അധ്യാപകര്‍ക്ക് ഇനി ലൈസന്‍സ് വേണം

0


കുവൈറ്റില്‍ വിദേശ അധ്യാപകര്‍ക്ക് ഇനി ജോലി കിട്ടാന്‍ അത്ര എളുപ്പമാകില്ല.വിദ്യാഭ്യാസ മേഖലയില്‍ വ്യാപക പരിഷ്‌കാരങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് രാജ്യം. കുട്ടികളുടെ പഠന നിവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്.2020 മാര്‍ച്ചോടെ അധ്യാപക ലൈസന്‍സ് പ്രാബല്യത്തിലാ?ക്കാനാണ് പദ്ധതി. വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട കാലോചിതമായ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് പദ്ധിതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ 69 ശതമാനം കാര്യങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു.അടുത്ത വര്‍ഷം പുതുതായി പരമാവധി 500 അധ്യാപകരെ മാത്രമേ നിയമിക്കൂവെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു

- Advertisement -