അപരിചിതരോട് അകലം പാലിക്കുക; മെറിന്‍ ജോസഫ് ഐ.പി.എസ്

0

സുരക്ഷയുടെ കാര്യമെടുക്കുമ്പോള്‍ കേരളപൊലീസിന് ജനങ്ങള്‍ക്ക് നല്‍കാനുള്ളത് ഉപദേശമിതാണ്. അപരിചിതരോട് ബുദ്ധിപരമായ അകലം സൂക്ഷിക്കുക. ബി വെയര്‍ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ട്രെയിന്‍ യാത്രയ്‌ക്കൊരുങ്ങുമ്പോഴെടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കേരള പൊലീസ് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. കേരള റെയില്‍വേ പൊലീസിനു വേണ്ടി കേരള പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗമാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് മിനിറ്റ് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ ആശയം റെയില്‍വേ പൊലീസ് എസ്.പിയായ മെറിന്‍ ജോസഫ് ഐപിഎസിന്റേതാണ്.
ട്രെയിന്‍ യാത്രക്കിടയില്‍ പണവും ആഭരണവും, അങ്ങനെ സ്വന്തമായുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നഷ്ടപ്പെട്ട ഒരു യുവാവിന്റെ കഥയാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. അപരിചിതനുമായുണ്ടായ സൗഹൃദം എത്ര വലിയ നഷ്ടമാണ് അയാള്‍ക്കുണ്ടാക്കിയതെന്നും ഹ്രസ്വചിത്രം പറഞ്ഞു വയ്ക്കുന്നു. നിങ്ങളുടെ ജാഗ്രതയാണ് നിങ്ങളുടെ സ്വത്തുക്കളുടെ ഏറ്റവും വലിയ കാവല്‍ക്കാരന്‍ എന്ന അറിവു നല്‍കിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

- Advertisement -