അമ്മ ആസ്ഥാനം ഇനി കൊച്ചി

0

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. പ്രസിഡണ്ട് മോഹന്‍ലാല്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമ്മ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന ഓഫീസ് മൂന്ന് മാസത്തിനുള്ളില്‍ കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം. അംഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അമ്മ നടത്തുന്ന ശ്രമത്തിനു കൂടുതല്‍ സഹായകമാകും ഈ മാറ്റം എന്നു മോഹന്‍ലാല്‍ പറഞ്ഞു. മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഔപചാരിക ഉദ്ഘടാനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്നു അമ്മ പ്രസിഡണ്ട് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

- Advertisement -