അയ്യോ ആളുമാറിപ്പോയേ… സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കളക്ടര്‍ അനുപമക്കെതിരെയുള്ള ബി.ജെ.പി സൈബര്‍ ആക്രമണം

0

കളക്ടര്‍ അനുപമ ഐ.എ.എസിന്റെയും ചലച്ചിത്ര താരം അനുപമ പരമേശ്വരന്റെയും പോരുകളിലെ സാമ്യമാണ് സൈബര്‍ ലോകത്തെ പുതിയ അമളിക്ക് വഴിവെച്ചത്. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം തകൃതിയായി നടക്കുന്നതിനിടയിലാണ് ആളുമാറി ചിലര്‍ക്ക് അമളി പറ്റിയത്. ചലച്ചിത്ര താരം അനുപമ പരമേശ്വരനെതിരെയാണ് ഇപ്പോള്‍ ട്രോളുകളും പ്രതിഷേധങ്ങളും വര്‍ഷിക്കുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കഴിഞ്ഞു.

- Advertisement -