ഇനി ചക്ക പുഴുക്കിന്റെ കാലം

0


വീടുകളില്‍ ചക്ക ധാരാളമായി ലഭിക്കുന്ന സമയമാണിത്. രുചികവും പോഷക സംപുഷ്ടവുമായ ചക്കപുഴുക്കും ഇനി നമ്മുടെ മെനുവില്‍ ഉള്‍പ്പെടുത്താം.


ആവശ്യമായ സാധനങ്ങള്‍

ചക്ക- 3 കപ്പ് (വിളഞ്ഞ പച്ച ചക്ക ചെറുതായി അരിഞ്ഞത്)

ഉപ്പ് – പാകത്തിന്

തേങ്ങ (തിരുമ്മിയത്) – 1 കപ്പ്

വെളുത്തുള്ളി – 8 അല്ലി

ജീരകം – അര സ്പൂണ്‍

മുളക് (കാന്താരി / വറ്റല്‍)- 5

മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

മുളക് പൊടി – 2 സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക. ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് പൊത്തി അടച്ച് വേവിക്കുക.ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക. ചക്ക വേവിച്ചത് തയ്യാര്‍.
ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.
കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.