ഇനി ചര്‍മത്തില്‍ ചുളിവുകള്‍ വീഴുമെന്ന പേടി വേണ്ട

0

പ്രായം 27 കടന്നതേയുള്ളൂ. പക്ഷേ, ചര്‍മത്തില്‍ ചുളിവുകള്‍ വീണു തുടങ്ങി. കണ്ടാല്‍ വാര്‍ധക്യം ബാധിച്ചതാണെന്നു തോന്നും. ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവര്‍ നിരവധിയാണ്. ഇനി പേടിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന ചുളിവുകളെ അകറ്റാം.
ചുളിവുകള്‍ വരാന്‍ കാരണം
ചര്‍മത്തിനു ശരിയായ സംരക്ഷണം നല്‍കാത്തതിനാല്‍
കടുത്ത വെയില്‍ അടിക്കുന്നതിനാല്‍
മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കാണെങ്കില്‍. മസാജു ചെയ്യുമ്പോള്‍ എപ്പോഴും വിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ.
പരിഹാരങ്ങള്‍
ഉറങ്ങാന്‍ പോകും മുന്‍പ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇത് നിത്യവും ചെയ്യണം.
പാല്‍പ്പാടയില്‍ നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക
പഴച്ചാര്‍ മുഖത്തു പുരട്ടുക. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയില്‍ ഉപയോഗിക്കാം.
നിത്യവും കുളിക്കും മുന്‍പ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക.
കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്‌സ്ചറൈസര്‍ പുരട്ടണം.
ദിവസവും കുളിക്കും മുന്‍പ് മഞ്ഞള്‍, ചെറുപയര്‍, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്തില്‍ പുരട്ടുന്നതും നല്ലത്.

- Advertisement -