ഇന്ത്യയില്‍ ബെന്‍സ് പ്രിയം കുറയുന്നുവോ?

0


മെഴ്‌സിഡസ് ബെന്‍സിന് പുതിയ വര്‍ഷത്തില്‍ വില്‍പ്പനയില്‍ തിരിച്ചടി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3885 യൂണിറ്റുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4556 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.
ഇന്ത്യയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ബെന്‍സ്. പുതിയ ഉത്പന്നങ്ങളുടെ കാര്യത്തില്‍ ആവശ്യമായ നിക്ഷേപം നടത്തുമെന്ന് മെഴ്‌സിഡസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മാര്‍ട്ടിന്‍ ഷെങ്ക് പറഞ്ഞു.

- Advertisement -