ഇന്ത്യയില്‍ 80 ശതമാനം എന്‍ജിനിയര്‍മാരും തൊഴില്‍ ലഭിക്കാന്‍ യോഗ്യരല്ല

0


തൊഴില്‍ ലഭിക്കാന്‍ 80 ശതമാനം ഇന്ത്യന്‍ എന്‍ജിനിയര്‍മാരും യോഗ്യരല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.ആസ്പിരിംഗ് മൈന്‍ഡ്‌സിന്റെ വാര്‍ഷിക തൊഴില്‍ ക്ഷമതാ സര്‍വേ 2019 ലാണ് ഈ സര്‍വേ ഫലം പുറത്തുവിട്ടത്. വെറും 4.6 ശതമാനം ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മാത്രമാണ് മികച്ച കോഡിംഗ് നൈപുണ്യങ്ങളുള്ളതെന്നാണ് കണ്ടെത്തല്‍. ടെക് പ്രൊഫഷന്റെ അടിസ്ഥാനങ്ങളിലൊന്നാണ് കോഡിംഗ്. ഇന്ത്യന്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മോശം നിലവാരത്തിന്റെ സൂചനകളാണ് സര്‍വേ നല്‍കുന്നത്.
എന്നാല്‍ ചൈനക്കാരെക്കാളും മികച്ചവരാണ് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍. ചൈനയില്‍ മികച്ച കോഡിംഗ് അറിയാവുന്നത് വെറും 2.1 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. അമേരിക്കയാണ് തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍. 18.8 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ കൃത്യമായ കോഡിംഗ് അറിയാം.

- Advertisement -