ഉമ്മയാണ് എന്റെ ജീവിതം; ഷിയാസ് കരിം

0

എന്റെ ജീവിതം മുഴുവന്‍ ഉമ്മയോടുള്ള കടപ്പാടാണ്. തളര്‍ന്നു പോയപ്പോഴെല്ലാം കരുത്തേകിയത് ഉമ്മയാണ്. 2017ന്റെ അവസാനത്തിലൊക്കെ ഒന്നും ആകുന്നില്ല എന്ന ചിന്ത എന്നെ വേട്ടയാടിയിരുന്നു. എല്ലാം നിര്‍ത്തി വേറെ ഏതെങ്കിലും ജോലിക്കു പോയാലോ എന്ന ചിന്തയായി മനസ്സില്‍. അങ്ങനെ തകര്‍ന്നിരിക്കുമ്പോഴാണ് ഉമ്മയോടു സംസാരിക്കുന്നത്. നീ പൂര്‍ണവിശ്വാസത്തോടെ ഇതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പടച്ചവന്‍ ഫലം നല്‍കുമെന്നായിരുന്നു ഉമ്മ പറഞ്ഞത്. അന്ന് ആ വാക്കുകള്‍ കേട്ടില്ലെങ്കില്‍ ഷിയാസ് ഇന്നിവിടെ എത്തില്ലായിരുന്നു. അന്ന് മറ്റൊരാളോടാണു സംസാരിച്ചിരുന്നതെങ്കില്‍ എന്റെ കരിയര്‍ അവസാനിപ്പിച്ച് മറ്റു ജോലി നോക്കിയിട്ടുണ്ടാവാം. ഉമ്മയോടുള്ള സ്‌നേഹവും കടപ്പാടും തുറന്ന് പറഞ്ഞ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ ഷിയാസ് കരിം. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ ഹൃദയം തുറന്നത്.
കുടുംബം, സുഹൃത്തുക്കള്‍, ഭക്ഷണം, വര്‍ക്ക് ഔട്ട്. ഇതാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങള്‍. എന്റെ ഉമ്മ, അനിയന്‍, സഹോദരി എന്നിവരുള്‍പ്പെടുന്ന കൊച്ചുകുടുംബത്തെ സുരക്ഷിതമാക്കണം. ആരോഗ്യം നിലനിര്‍ത്തണം. സുഹൃത്തുക്കള്‍ ഒപ്പമുള്ള നിമിഷങ്ങള്‍, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇതെല്ലാമാണ് തനിക്കു പ്രിയപ്പെട്ടതെന്നും ഷിയാസ് പറയുന്നു
മോഹാലാലിന്റെ മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ചെറുതെങ്കിലും ഒരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഷായാസ്.

- Advertisement -