എന്താണ് തമോഗര്‍ത്തം

0

തമോഗര്‍ത്തം എന്നാല്‍ ശൂന്യാകാശത്ത് കാണുന്ന ഒരു റീജിയണ്‍ ആണ്, വെളിച്ചത്തിന് പോലും രക്ഷപ്പെടാന്‍ കഴിയാത്ത ഒരു പ്രദേശം.തമോഗര്‍ത്തത്തിനുള്ളില്‍ നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും തമോഗര്‍ത്തം അതിനുള്ളിലേക്കു വലിച്ചുചേര്‍ക്കും. ഇവന്റ് ഹൊറിസോണ്‍ എന്നാണ് ഈ പരിധി അറിയപ്പെടുന്നത്.

വളരെ ഉയര്‍ന്ന പിണ്ഡമുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അവയെ കാണുക സാധ്യമല്ല. അതായത്, പ്രകാശം ഇല്ലാത്ത ഒന്നിനെ കാണാനാവില്ല എന്നതുതന്നെ കാരണം.

- Advertisement -