എയര്‍ ഇന്ത്യയില്‍ 109 തസ്തികകളില്‍ അവസരം;ഏപ്രില്‍ 19 വരെ അപേക്ഷിക്കാം

0

എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസില്‍ വിവിധ തസ്തികകളിലായി 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 42 ഒഴിവുകള്‍ കാബിന്‍ ക്രൂ തസ്തികയിലും 27 ഒഴിവ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയിലുമാണ്.

കാബിന്‍ ക്രൂ: നോര്‍ത്തേണ്‍ 11 (പുരുഷന്‍ 6, സ്ത്രീ 5), ഈസ്റ്റേണ്‍ 6 (പുരുഷന്‍ 3, സ്ത്രീ 3), സതേണ്‍ 25 (പുരുഷന്‍ 12, സ്ത്രീ 13) എന്നിങ്ങനെയാണ് ഓരോ റീജണിലെയും ഒഴിവുകള്‍ (ആകെ 42 ഒഴിവ്). അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഒരാള്‍ക്ക് ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

പ്രായം: 1827 (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം).

യോഗ്യത: പ്ലസ്ടു. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ ത്രിവത്സര ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിര്‍ദിഷ്ട ശാരീരികയോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍.
സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി): ജഗദല്‍പുര്‍, ഗുല്‍ബര്‍ഗ, മൈസൂരു, അമരാവതി, കെഷോദ്, ജര്‍സുഗുഡ, റൂര്‍ക്കല, കോട്ട, ഖരഗ്പുര്‍ എന്നീ സ്റ്റേഷനുകളില്‍ മൂന്നുവീതം ഒഴിവാണുള്ളത് (ആകെ 27 ഒഴിവുകള്‍). ശമ്പളം: 21,371 രൂപ. ഉയര്‍ന്ന പ്രായം: 30 വയസ്സ് (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ബാധകം).

സ്റ്റേഷന്‍ മാനേജര്‍: 9 ഒഴിവുകള്‍ (ജഗദല്‍പുര്‍, ഗുല്‍ബര്‍ഗ, മൈസൂരു, അമരാവതി, കെഷോദ്, ജര്‍സുഗുഡ, റൂര്‍ക്കല, കോട്ട, ഖരഗ്പുര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ ഒഴിവുവീതം)

ഓഫീസര്‍: 10 ഒഴിവ് (എം.എം.ഡി.5, സ്ലോട്‌സ്1, കസ്റ്റമര്‍ കെയര്‍1, പാസഞ്ചര്‍ സെയില്‍സ്3). പാസഞ്ചര്‍ സെയില്‍സ് വിഭാഗത്തില്‍ ഡല്‍ഹിയില്‍ രണ്ടും ഹൈദരാബാദ് സ്റ്റേഷനില്‍ ഒന്നും ഒഴിവാണുള്ളത്.

അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസര്‍ മാനേജ്‌മെന്റ്): 3 (ഡല്‍ഹി).

കോള്‍സെന്റര്‍ മോണിറ്ററിങ് യൂണിറ്റ്: 3 (അസി. മാനേജര്‍, ഓഫീസര്‍, ബി.പി.ഒ. ടീം ലീഡര്‍ ഓരോ ഒഴിവ് വീതം).

മേല്‍പ്പറഞ്ഞവ കൂടാതെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, അസി. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്), ചീഫ്/ എ.ജി.എം. ഓഫ് എം.എം.ഡി., അസി. ജനറല്‍ മാനേജര്‍ (റവന്യൂ മാനേജ്‌മെന്റ്), സീനിയര്‍ മാനേജര്‍ (ലെയ്‌സണ്‍ ഓഫീസര്‍), സീനിയര്‍ മാനേജര്‍ (പേഴ്‌സണല്‍), ബിസിനസ് അനലിസ്റ്റ് (സീനിയര്‍ മാനേജര്‍), സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്), മാനേജര്‍ (പേഴ്‌സണല്‍), മാനേജര്‍ (ഫിനാന്‍സ്), മാനേജര്‍ (കാറ്ററിങ്), മാനേജര്‍ റിസര്‍വേഷന്‍ പ്രൊസീജേഴ്‌സ്, മാനേജര്‍ പ്രൈസിങ് അനലിസ്റ്റ്, മാനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഓഫീസര്‍ (സെക്യൂരിറ്റി) തസ്തികകളില്‍ ഒര് ഒഴിവുവീതവും ഉണ്ട്. ഈ ഒഴിവുകള്‍ ഡല്‍ഹിലിയാണ്.

അപേക്ഷിക്കേണ്ട വിധം: www.airindia.com എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അപേക്ഷിക്കുക. കാബിന്‍ ക്രൂ തസ്തികയിലേക്ക് ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. മറ്റ് തസ്തികകളിലേക്ക് വെബ്‌സൈറ്റിലെ അപേക്ഷാഫോം ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതവും അയയ്ക്കണം.

അപേക്ഷാ ഫീസ്: സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയില്‍ ആയിരം രൂപയും മറ്റ് തസ്തികകളില്‍ 1500 രൂപയുമാണ് അപേക്ഷാഫീസ് (എസ്.ടി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബാധകമല്ല).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 19.

- Advertisement -