ഒരു കത്തുണ്ടേ…പ്രിന്‍സിപ്പാളിന്റേതാ

0

പരീക്ഷാക്കാലം കഴിഞ്ഞു. അവധിക്കാലമായിരിക്കുന്നു. കുട്ടികള്‍ സന്തോഷത്തിലാണ്. പക്ഷെ മാതാപിതാക്കള്‍ ഇപ്പോഴും ടെന്‍ഷനില്‍ തന്നെയാണ്. പരീക്ഷയ്ക്ക് എന്റെ കുട്ടി എല്ലാ ഉത്തരങ്ങളും എഴുതിയിരിക്കുമോ? ഏറ്റവും ഉയര്‍ന്ന മാര്‍ക്കു തന്നെ കിട്ടുമോ? അടുത്ത വര്‍ഷം ക്ലാസ്സില്‍ അവന്‍ ഒന്നാമനാകാന്‍ ഏതൊക്കെ വിഷയങ്ങള്‍ക്ക് ഇപ്പോള്‍ ട്യൂഷന് വിടണം…ഇങ്ങനെ അശങ്കകളുടെ നീണ്ടനിരയുമായാണ് ഭൂരിഭാഗം മാതാപിതാക്കളും ഓരോ ദിവസവും ചിലവിടുന്നത്. തങ്ങളുടെ മക്കളെ ഡോക്ടറോ, കളക്ടറോ, എഞ്ചിനിയറോ ഒക്കെ ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളില്‍ ഏറിയപങ്കും. മാതാപിതാക്കളുടെ ഈ അനാവശ്യ ചിന്തകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രിന്‍സിപ്പാള്‍ തന്റെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് അയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സിംഗപ്പൂരിലെ ഈ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് എല്ലാവരും നിര്‍ബന്ധമായും വായിക്കേണ്ടതാണ്.
കത്ത് വായിക്കാം

പ്രിയ രക്ഷകര്‍ത്താക്കളെ,

കുട്ടികളുടെ പരീക്ഷ ഉടന്‍ തുടങ്ങുകയാണ്

കുട്ടികള്‍ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തില്‍ നിങ്ങള്‍ ആശങ്കാകുലരാണെന്ന് അറിയാം

പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്

ഈ പരീക്ഷ എഴുതുന്ന കുട്ടികളില്‍, കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരന്‍ ഉണ്ടാവാം . . .

ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതല്‍ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു വ്യവസായ സംരംഭകനും ഉണ്ടാവാം . . .

രസതന്ത്രത്തിന്റെ മാര്‍ക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞന്‍ ഉണ്ടാവാം . . .

ഫിസിക്‌സിന്റെ മാര്‍ക്കിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കേണ്ട ഒരു അത്‌ലറ്റ് ഉണ്ടാവാം . . .

നിങ്ങളുടെ കുട്ടി നല്ല മാര്‍ക്ക് വാങ്ങിയാല്‍ നല്ലത്

പക്ഷെ മാര്‍ക്ക് കുറഞ്ഞുപോയാല്‍ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക

ഇതൊരു പരീക്ഷ മാത്രം.

ജീവിതത്തില്‍ വിജയിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ധാരാളമുണ്ട്.

ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത്.

പ്രത്യേകം ഓര്‍ക്കുക!

ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല ഈ ലോകത്തില്‍ സന്തോഷമായി കഴിയുന്നത്

സ്‌നേഹാദരങ്ങളോടെ പ്രിന്‍സിപ്പാള്‍

- Advertisement -