ഓണ്‍ ദ വേ ടു മൂന്നാര്‍

0

തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ മൂന്നാര്‍ യാത്രയില്‍ നിര്‍ബന്ധമായും കാണേണ്ട ചില ടൂറിസ്റ്റ് സ്‌പോട്ടുകളിതാ. ഇനി നമുക്ക് കണ്ടു കണ്ട് പോകാം… അതല്ലേ അതിന്റെ ഒരിത്….


ചീയപ്പാറ വെള്ളച്ചാട്ടം

ചീയപ്പാറ വെള്ളച്ചാട്ടം

നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാര്‍ റോഡിലൂടെ താഴേക്ക് ഒഴുകുന്നു.
റോഡരികില്‍ നിന്നു കണ്ടാ സ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാര്‍ യാത്രയില്‍ ആദ്യത്തെ ഡെസ്റ്റിനേഷനാണ്.

രാജമല


ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റര്‍ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടത്തം. ഇതിനിടയില്‍ 10 ഹെയര്‍പിന്‍ വളവുകള്‍. രാജമലയുടെ അടിവാരത്തേക്കു മൂന്നാറില്‍ നിന്ന് 14 കി.മീ പ്രവേശനത്തിനു ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിന്നക്കനാല്‍

തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാര്‍ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കല്‍ അണ ക്കെട്ടില്‍ ബോട്ട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്ക നാലിലെ മറ്റൊരു ഡെസ്റ്റിനേഷന്‍.

മാട്ടുപെട്ടി അണക്കെട്ട്

മൂന്നാര്‍ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. താഴ്!വരയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ ത്താന്‍ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറില്‍ നിന്നു 15 കി.മീ.

കുണ്ടള അണക്കെട്ട്

ടോപ് സ്റ്റേഷന്‍ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടില്‍ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കള്‍ വിടരുന്ന പൂന്തോട്ടമുണ്ട്.

ടോപ് സ്റ്റേഷന്‍

മൂന്നാറിന്റെ അതിര്‍ത്തിയിലുള്ള മലഞ്ചെരിവുകള്‍ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷന്‍. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷന്‍.
തമിഴ്‌നാടിന്റെ അതിര്‍ത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറില്‍ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷന്‍ (മൂന്നാര്‍ കൊടൈക്കനാല്‍ റോഡ്).

സ്‌പൈസസ് ഗാര്‍ഡന്‍

സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകള്‍ . സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുക എന്നത് മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ടൂര്‍ ഗൈ!ഡ് ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പച്ചമരുന്നിന്റെയും ഗുണവും പ്രാധാന്യവും മനസ്സിലാക്കി തരുന്നത് സഞ്ചാരികള്‍ക്ക് പ്രയോജനകരമാണ്.
കൂടാതെ തോട്ടങ്ങള്‍ക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വില്പനശാലകളുമുണ്ട്. ബഡ്ജറ്റില്‍ ഒതുങ്ങുന്ന യാത്രയെങ്കില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങാം

- Advertisement -