ഓഹോ!ആന്ദ്ര റസ്സല്‍ ഇങ്ങനെയാണോ?

0

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഏറ്റവും വിനാശകാരിയായ താരമെന്നാണ് ആന്ദ്ര റസ്സിലിനെക്കുറിച്ച് പൊതുവിലുള്ള അഭിപ്രായം. എതിരാളികളെയെല്ലാം ഒരുപോലെ ഭയപ്പെടുത്തിയാണ് സീസണിലിതുവരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഈ വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ പ്രകടനം.
തന്റെ സിനിമ ഹിറ്റായതിനെക്കാള്‍ സന്തോഷിക്കുന്നുണ്ടാകും ടീം ഉടമ ഷാറൂഖ് ഖാന്‍. ‘കയ്യാലപ്പുറത്തിരുന്ന’ മല്‍സരങ്ങളാണ് അവര്‍ റസ്സലിന്റെ കൈക്കരുത്തില്‍ ജയിച്ചുകൊണ്ടിരിക്കുന്നത്. ബെംഗളൂരിനെതിരായ ‘റസ്സലടി’ കണ്ടതിന്റെ സന്തോഷം സഹിക്കവയ്യാതെ ഷാറുഖ് ചെയ്തതെന്താണെന്നോ. ബാഹുബലി പോസ്റ്ററില്‍ റസ്സലിന്റെ തല ചേര്‍ത്തുവച്ചു.


വേറിട്ട തലമുടിച്ചന്തം കൊണ്ട് ഒറ്റനോട്ടത്തിലേ റസ്സല്‍ നോട്ടപ്പുള്ളിയാണ്. ഇപ്പോഴാകട്ടെ മറ്റു ടീമുകള്‍ തല പുകയ്ക്കുകയാണ് ഈ വീര്യത്തെ എങ്ങനെ നിര്‍വീര്യമാക്കാമെന്ന്. ബെംഗളൂരിന്റെ അഞ്ചാം തോല്‍വിയെക്കാളേറെ വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ച 7 സിക്‌സറുകളാണ് ചര്‍ച്ചയാകുന്നത്. റസ്സലിന്റെ കണക്കുകളിങ്ങനെ: 13 പന്ത്, 48 റണ്‍സ്. ഏഴു സിക്‌സ്, ഒരു ഫോര്‍, രണ്ട് സിംഗിളുകള്‍. ഈ ഐപിഎല്ലില്‍ ആദ്യ 4 മല്‍സരങ്ങളില്‍ റസ്സല്‍ നേരിട്ടത് 77 പന്തുകളാണ്. അടിച്ചെടുത്തത് 207 റണ്‍സ്. 22 സിക്‌സറുകള്‍.


വെറുതെയിരിക്കാനിഷ്ടമില്ലാത്ത റസ്സല്‍ ഇടവേളകളെല്ലാം തന്റെ ശരീരത്തിന് പണി കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ പണി കിട്ടുന്നതോ എതിര്‍ ബോളര്‍മാര്‍ക്കും.


റസ്സല്‍ തന്റെ ശരീരം ഇത്ര ശ്രദ്ധിക്കുന്നതിനു പിന്നില്‍ ഭാര്യയുടെ സ്വാധീനമുണ്ടാകാതെ തരമില്ല. ഭാര്യ ജാസിം ലോറയാണ് റസ്സലിന്റെ കരുത്ത്. യുഎസിലെ മയാമിയില്‍ ജനിച്ച അവര്‍ 2016ലാണ് റസ്സലിന്റെ പങ്കാളിയായത്. 2014 മുതലേ പ്രണയബദ്ധരായിരുന്നു.

- Advertisement -