കരിങ്കോഴി കേമനാണ്; കാര്യമറിഞ്ഞാല്‍ തേടിപിടിച്ച് കഴിക്കും

0


കരിങ്കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇനി പരിഹസിക്കാന്‍ വരട്ടെ. വിചാരിക്കുന്നതുപോലെയല്ല ആള് കേമനാണ്. എന്താകാര്യമെന്നല്ലേ? ഇതാ വായിച്ചോളൂ…
മറ്റ് കോഴികളില്‍ പ്രോട്ടീന്‍ 18 ശതമാനം ആണെങ്കില്‍ കരിങ്കോഴികളില്‍ ഇത് 25 ശതമാനമാണ്. കൊഴുപ്പിന്റെ അളവാണ് മറ്റൊരുകാര്യം സാധാരണ കോഴികളില്‍ കൊഴുപ്പിന്റെ അളവ് 18 മുതല്‍ 25 ശതമാനം വരെയാണെങ്കില്‍ കരിങ്കോഴികളില്‍ ഇത് 0.73 ശതമാനം മുതല്‍ 1.03 ശതമാനം വരെയാണ്. കൊളസ്‌ട്രോളിന്റെ അളവിലുള്ള വലിയ കുറവാണ് മറ്റൊരു പ്രത്യേകത. 100 ഗ്രാം കരിങ്കോഴിയില്‍ 184.75 മില്ലിഗ്രാം എന്ന അളവിലാണ് കൊളസ്‌ട്രോള്‍. എന്നാല്‍ മറ്റ് കോഴികളുടെ 100 ഗ്രാം ഇറച്ചിയില്‍ 218.12 മില്ലിഗ്രാം വരെ കൊളസ്‌ട്രോള്‍ ഉണ്ടാകാം. കൊളസ്‌ട്രോളുകാര്‍ക്കും അമിത വണ്ണം കാരണം ചിക്കന്‍ വേണ്ടാന്നുവെക്കുന്നവര്‍ക്കും ധൈര്യമായി കരിങ്കോഴി ഇറച്ചി കഴിക്കാം.


ഇത്തരം കോഴികളുടെ മാംസത്തില്‍ മെലാനില്‍ പിഗ്മെന്റ് കൂടുതലാണ്. ഇക്കാരണത്താലാണ് ഇവയ്ക്ക് പൂര്‍ണമായും കറുപ്പ് നിറം വരുന്നത്. പ്രതിരോധ ശേഷി കൂടുതലുള്ള ഈ കോഴികള്‍ ഏത് കാലാവസ്ഥയിലും ജീവിക്കും. ഇവയുടെ മാംസത്തിലുള്ള മെലാനില്‍ സാന്നിദ്യം മനുഷ്യന്റെ രക്തകുഴലുകളെ വികസിപ്പിക്കും. ഇത് ഹൃദയത്തിലേക്ക് കൂടുതല്‍ രക്തം എത്തിക്കാന്‍ സഹായിക്കും. സ്ത്രീകളിലെ വന്ധ്യതയ്ക്കും കരിങ്കോഴി ഇറച്ചി പരിഹാരമാണെന്ന് കരുതപ്പെടുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ കരിങ്കോഴി മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്.

- Advertisement -