കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാന്‍

0

നഗരങ്ങളില്‍ താമസിക്കുന്ന വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നമാണ് കറിവേപ്പില വേഗത്തില്‍ കേടായി പോകുന്നത്.
കടയില്‍ നിന്നു വാങ്ങുന്ന കറിവേപ്പിലയില്‍ അധികവും വിഷമയമായിരിക്കും. അതിനാല്‍ കറിവേപ്പില വീട്ടില്‍ നട്ടു വളര്‍ത്തുന്നതാണ് ഉത്തമം. എന്നാല്‍ നട്ടുവളര്‍ത്താനുള്ള സാഹചര്യവും സൗകര്യവും എല്ലാവര്‍ക്കും കിട്ടിയെന്നു വരില്ല. അപ്പോള്‍ പിന്നെ കിട്ടുന്ന കറിവേപ്പില്ല പരമാവധി ദിവസം കേടുകൂടാതെ സൂക്ഷിക്കുക എന്നതു മാത്രമാണ് ഏക പോംവഴി.
അതിനുപകരിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ

  1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക.
  2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക.
  3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം.
  4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.

- Advertisement -