കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലൂസിഫര്‍ എത്തി

0


മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളില്‍. നടന്‍ പ്രത്ഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലൂസിഫര്‍. ആരാധകര്‍ക്കായി കേരളത്തില്‍ മാത്രം 350 ലേറെ ഫാന്‍സ് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ലോക വ്യാപകമായി 43 രാജ്യങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. മേഹന്‍ലാലും പ്രത്ഥ്വിരാജും കുടുബസമേതം എറണാകുളം കവിതാ തീയേറ്ററില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തി.


ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.

- Advertisement -