കാപ്പാന്‍ വരുന്നു; ടീസര്‍ നാളെ റിലീസ് ചെയ്യും

0

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തരംഗം തീരും മുന്‍പേ മോഹന്‍ലാല്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം മേഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ എന്ന ചിത്രത്തിന്റെ സര്‍പ്രൈസ് ടീസര്‍ നാളെയെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായി ഒരു ടീസര്‍ ഇറക്കാന്‍ കാപ്പാന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസറെത്തുന്നത്. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അംഗരക്ഷകന്റെ വേഷത്തില്‍ സൂര്യയുമെത്തുന്നു. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്.

കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.
ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.

- Advertisement -