കൃഷിത്തോട്ടത്തിലേക്ക് ചില പൊടി കൈകള്‍

0

വീട്ടില്‍ സ്വന്തമായൊരു കൃഷിതോട്ടമോ പൂന്തോട്ടമോ ഉള്ളവരാണോ നിങ്ങള്‍. എങ്കിലിതാ ചില പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കികൊള്ളൂ.

 1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കല്‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.
 2. പച്ചക്കറിച്ചെടികള്‍ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതല്‍ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികള്‍ ഒരുമിച്ച് നടരുത്.
 3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴുകീടശല്യം ഗണ്യമായി കുറയും.
 4. പച്ചക്കറിച്ചെടികള്‍ക്ക്, വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്
 5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല്‍ നല്ലൊരു കൃമിനാശിനിയാണ്
 6. പെറ്റുണിയാ ചെടികള്‍ തൂക്കുചട്ടികളിലും സൂര്യപ്രകാശം കിട്ടുന്നിടത്തും ആരോഗ്യത്തോടെ വളര്‍ത്താം
 7. ക്രോട്ടണ്‍ ചെടികളില്‍ അധികം വെയില്‍ തട്ടിയാല്‍ ഇലകളുടെ നിറം മങ്ങും
 8. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും
 9. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും
 10. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം
 11. ചാണകവും,മൂത്രവും കലര്‍ന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്

12.റോസ് വളര്‍ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം

13.ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.

14.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും

15.വഴുതന,വെണ്ട,ചീര.മുളക്,പടവലം,തക്കാളി,കുമ്പളം,മത്തന്‍,പയര്‍ എന്നിവ വീട്ടുമുറ്റത്തും ടെറസ്സിലും വളര്‍ത്താംചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റ് കൊണ്ട് ഡിസൈന്‍ ചെയ്താല്‍ കാക്റ്റസ് ഇനത്തിലുള്ള ചെടികള്‍ നട്ട് പിടിപ്പിക്കാനുള്ള ചട്ടിയായി ഉപയോഗിക്കാം

- Advertisement -