കെ.എം മാണിയുടെ ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

0


കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ നിന്നും കെ.എം മാണിയുടെ ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആര്‍.ടി.സി ബസിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. കുടുംബാംഗങ്ങള്‍ ഈ വാഹനത്തില്‍ അദ്ദേഹത്തോടൊപ്പം ഉണ്ട്. വന്‍ ജനാവലിയാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. കോട്ടയം പാര്‍ട്ടി ഓഫീസിലേക്കാണ് മൃതദേഹം ആദ്യം എത്തിക്കുന്നത്. മാണി സാറിനെ അവസാനമായി കാണാനെത്തിയ പ്രവര്‍ത്തകരുടെ തിരക്കുമൂലം ഒരു മണിക്കൂര്‍ വൈകിയാണ് വിലാപയാത്ര ആരംഭിച്ചത്.

- Advertisement -