ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇനി ഓഫ് ലൈനില്‍ സൂക്ഷിക്കാം

0

നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇനി ഓഫ് ലൈനില്‍ സൂക്ഷിക്കാന്‍ കഴിയും. നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളില്‍ കാര്‍ഡുകള്‍ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ചെയ്യാനും കഴിയുന്ന സംവിധാനമാണ് ബാങ്കുകള്‍ നല്‍കുന്നത്. എ.ടി.എം കാര്‍ഡുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഇതൊരു മികച്ച സുരക്ഷാ സംവിധാനമായാണ് കണക്കാക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് ഈ സംവിധാനം നല്‍കുന്നത്.
ഇതിനു പുറമെ പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും കാര്‍ഡുകളില്‍ നിശ്ചയിക്കാന്‍ കഴിയും. പിന്‍വലിക്കാനുള്ള പരിധി 5000 രൂപയായി നിശ്ചയിച്ചാല്‍ അതില്‍ കൂടുതല്‍ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കൂടുതല്‍ പണം പിന്‍വലിക്കേണ്ട ആവശ്യം വന്നാല്‍ പ്രസ്തുത ലിമിറ്റ് ഉയര്‍ത്തി സെറ്റ് ചെയ്യണം. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ സേവനം ആവശ്യമില്ലെങ്കില്‍ അത് ഓഫ് ചെയ്യാന്‍ കഴിയും.
നെറ്റ് ബാങ്കിങ്ങിലൂടെയാണ് കൂടുതല്‍ ബാങ്കുകളും ഈ സേവനം നല്‍കുന്നത്. ഇത് വഴി ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ കഴിയും. ഇത് ആവശ്യമെങ്കില്‍ മാറ്റാനും കഴിയും. ഫോണ്‍ ബാങ്കിംഗ് വഴിയും ഈ സൗകര്യം നല്‍കുന്ന ബാങ്കുകള്‍ ഉണ്ട്.

- Advertisement -