ചക്ക മോശം പഴമെന്ന് ബ്രിട്ടീഷ് പത്രം; രോഷാകൂലരായി മലയാളികള്‍

0


ചക്ക കുരു മുതല്‍ മടല്‍ വരെ തീന്‍ മേശ പുറത്ത് വിഭവങ്ങളായി എത്തിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇപ്പോഴിതാ ചക്ക അത്ര നല്ല പഴമല്ലെന്ന ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയന്‍. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ലേഖനത്തിലാണ് ചക്കയെ കുറിച്ച് ഇത്തരത്തില്‍ പറയുന്നത്.


പോഷകഗുണങ്ങളുള്ള ഭക്ഷണം ലഭിക്കാത്തവരാണ് ചക്ക ഭക്ഷിക്കുന്നതെന്നാണ് ലേഖനത്തില്‍ പറയുന്നത്.ഗാര്‍ഡിയന്‍ പുറത്ത് വിട്ട ലേഖനത്തെ തുടര്‍ന്ന് നിരവധി പേര്‍ അമര്‍ഷവുമായി രംഗത്തെത്തി. ഒട്ടേറെ മലയാളികളും ഗാര്‍ഡിയന് തക്ക മറുപടി നല്‍കി ട്വീറ്റ് ചെയ്തു. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമര്‍ശനം ഭക്ഷ്യ വംശീയതയാണെന്ന് ചിലര്‍ ആരോപിച്ചു.

- Advertisement -