ചേട്ടനും ഭാര്യയും രക്ഷകരായി എത്തി, അനില്‍ അംബാനിക്ക് ആശ്വാസം

0


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ജ്യോഷ്ടനുമായ മുകേഷ് അംബാനിയും ഭാര്യ നിതയും ചേര്‍ന്നാണ് അനില്‍ അംബാനിയുടെ കടം വീട്ടിയതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വീണ്ടും ഉയരങ്ങളിലേക്ക്. ഇതോടെയാണ് ആര്‍കോമിന്റെ ഓഹരികള്‍ കുതിച്ചത്. വര്‍ഷങ്ങളായി തകര്‍ന്നു വന്‍ പ്രതിസന്ധി നേരിട്ടിരുന്ന ആര്‍കോമിന്റെ ഓഹരികള്‍ ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ വന്‍ നേട്ടം കൈവരിച്ചു.
2008 ല്‍ 800 രൂപയ്ക്ക് അടുത്തു വരെ എത്തിയിരുന്ന ആര്‍കോം ഓഹരി വില കഴിഞ്ഞ ദിവസങ്ങളില്‍ നാലു വരെ എത്തിയിരുന്നു. അനില്‍ അംബാനിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് വന്നതോടെ ഓഹരി വില ഏറ്റവും താഴേക്ക് കൂപ്പുകുത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ സഹോദരന്‍ മുകേഷ് അംബാനി കൊടുത്ത 458 കോടി രൂപ കൊണ്ടാണ് എറിക്‌സന്‍ കമ്പനിക്കുള്ള കുടിശ്ശിക തീര്‍ത്തത്. ആകെ 550 കോടിയുടെ കടമുണ്ടായിരുന്നത് അവസാന നിമിഷമാണെങ്കിലും അടച്ചു തീര്‍ത്തശേഷം അനില്‍ ആദ്യം ചെയ്തതു നന്ദിപ്രസ്താവനയിറക്കുയായിരുന്നു. ഹ്രസ്വമായ കുറിപ്പില്‍ അനില്‍ അംബാനി വാഴ്ത്തിയതെല്ലാം മുകേഷ് അംബാനിയെയും ഭാര്യ നിതയെയുമായിരുന്നു
‘പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിനും തക്കസമയത്ത് സഹായിച്ചതിനും എന്റെ ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കും നിതയ്ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു. പഴയതെല്ലാം മറന്നു മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. ഈ സഹായം ഞങ്ങളെ വല്ലാതെ സ്പര്‍ശിച്ചു’ ഇതായിരുന്നു അനില്‍ അംബാനിയുടെ കുറിപ്പ്.
ടെലികോം കമ്പനിയായ എറിക്‌സന് നല്‍കേണ്ട 550 കോടി രൂപ സമയത്തു നല്‍കാത്തതിന് അനില്‍ അംബാനിക്ക് സുപ്രീം കോടതി ഒരു കോടി രൂപ പിഴ ചുമത്തിയതു ഫെബ്രുവരിയിലായിരുന്നു. 4 ആഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അനിലും കൂട്ടുപ്രതികളും 3 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു.
പണം കണ്ടെത്താനായി അനില്‍ സ്വന്തം സ്ഥാപനങ്ങളില്‍ ചിലതു മുകേഷിനു വിറ്റ് 17,000 കോടി സമാഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതും നിയമക്കുരുക്കില്‍പെട്ടിരുന്നു.

- Advertisement -