ഞാന്‍ ലീനയല്ല അഞ്ജലിയാണ് തന്ത്രങ്ങള്‍ പയറ്റി ലീന മരിയ പോള്‍, വിടാതെ രവി പൂജാരി

0

അധോലോക കുറ്റവാളി രവി പൂജാരിയുടെ ഭീഷണിയില്‍ നിന്നു രക്ഷപെടാന്‍ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുടമ ലീന മരിയ പോള്‍ പലവട്ടം ശ്രമിച്ചതിനു തെളിവ്. പല തവണ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റി. അപ്പോള്‍ സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറുകളിലേക്കു വിളിയെത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. പൂജാരിയുടെ ലീന മരിയപോളും തമ്മിലുള്ള ഫോണ്‍കോള്‍ ശബ്ദരേഖ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഫോണ്‍ കോള്‍ ഇങ്ങനെ

ലീന മരിയ: സര്‍ അവര്‍ വിദേശത്താണ്, മൂന്നു ദിവസത്തിനുള്ളില്‍ തിരികെയെത്തും
പൂജാരി: വിദേശത്ത് എവിടെ?
ലീന മരിയ: ദുബായില്‍ പോയതാണ്
പൂജാരി: ദുബായില്‍?
ലീന മരിയ: അതെ സര്‍
പൂജാരി: ഒരുകാര്യം ചെയ്യൂ, അവരുടെ ദുബായ് നമ്പര്‍ എനിക്ക് തരൂ
ലീന മരിയ: ദുബായ് നമ്പര്‍ ഞങ്ങള്‍ക്ക് അറിയില്ല. ഇങ്ങോട്ടു വിളിക്കുമ്പോള്‍ താങ്കളുടെ കാര്യം പറയാം
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്‌ േകസ്: പ്രതികള്‍ക്ക് സൗകര്യമൊരുക്കിയ ആള്‍ പിടിയില്‍
ഠഛജ ചഋണട
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്‌ േകസ്: പ്രതികള്‍ക്ക് സൗകര്യമൊരുക്കിയ ആള്‍ പിടിയില്‍
പൂജാരി: ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, ഗൗരവമുള്ള കേസാണ്
ലീന മരിയ: സര്‍ ഞാന്‍ മാനേജര്‍ മാത്രമാണ്, നമ്പര്‍ എനിക്കറിയില്ല, മറ്റു കാര്യങ്ങളൊന്നും എനിക്കറിയില്ല
ഈ സംസാരിച്ചത് ലീന മരിയ തന്നെയായിരുന്നു. എന്നാല്‍ ഭീഷണിയില്‍ നിന്നൊഴിയാന്‍ മാനേജര്‍ എന്ന വ്യാജേന സംസാരിച്ചതാണ്. ലീന സ്ഥലത്തില്ലെന്നു പറഞ്ഞിട്ടും വിടാന്‍ തയ്യാറില്ലായിരുന്നു പൂജാരി.
പൂജാരി: മാനേജര്‍ ആണോ? എന്താണ് പേര്?
ലീന മരിയ: അഞ്ജലി
പൂജാരി: മുഴുവന്‍ പേര്?
ലീന മരിയ: അഞ്ജലി മേത്ത
പൂജാരി: മേത്ത? അപ്പോള്‍ ഗുജറാത്തിയാണോ?
ലീന മരിയ: സര്‍ എന്റെ അച്ഛന്‍ ഗുജറാത്തിയും അമ്മ ബോംബെക്കാരിയുമാണ്
പൂജാരി: ബോംബെയില്‍ എവിടെ
ലീന മരിയ: ഖാറില്‍

ഇങ്ങനെയെല്ലാം ഒഴിഞ്ഞു മാറിയതിനു പിന്നാലെയാണ് ഡിസംബര്‍ 15ന്റെ ആക്രമണം.വെടിയുതിര്‍ത്തവര്‍ മടങ്ങുമ്പോള്‍ പൂജാരിയുടെ പേരെഴുതിയ തുണ്ടുകടലാസ് അക്രമികള്‍ സ്ഥലത്ത് ഉപേക്ഷിച്ചതാണ് പ്രധാന സൂചനയായത്.

- Advertisement -