തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്തു വന്നു; ശാസ്ത്ര ലോകത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

0


ചരിത്രത്തില്‍ ആദ്യമായി ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്തു വന്നു. ഭൂമിയില്‍ നിന്നും 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള തമോഗര്‍ത്തം അഥവ ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ഒടുവില്‍ ശാസ്ത്രഞ്ജര്‍ പകര്‍ത്തിയത്.
ലോകത്ത് പലയിടത്തുള്ള 8 ടെലസ്‌കോപ്പുകള്‍ ഘടിപ്പിച്ച ഇവന്റ് ഹോറിസോണ്‍ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ചിത്രം പകര്‍ത്തിയത്. ഇന്നലെ പുറത്തിറങ്ങിയ ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്ററില്‍ ആണ് ഇതിന്റെ വിശദാംശങ്ങള്‍ ഉള്ളത്.


എം 87 എന്ന ഗാലക്‌സിയില്‍ ആണ് തമോഗര്‍ത്തം കണ്ടെത്തിയതെന്നാണ് രീക്ഷണത്തിന് നേതൃത്വം വഹിച്ച റാഡ്ബൗണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹെയ്‌നോ ഫാല്‍ക്കെ പറയുന്നത്.നമ്മുടെ മുഴുവന്‍ സൗരയുഥത്തിനെക്കാളും പതിന്മടങ്ങ് വലുതാണ് ഈ തമോഗര്‍ത്തമെന്നും അദ്ദേഹം പറയുന്നു.
സുര്യനേക്കാള്‍ 6.5 ബില്ല്യണ്‍ പിണ്ഡം അടങ്ങുന്നതാണ് ഈ തമോഗര്‍ത്തം. ഇപ്പോള്‍ നിലവില്‍ ഉള്ളതില്‍ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളില്‍ ഒന്നാണ് ഇത്.
ചിത്രം കാണിക്കുന്നത് ഒരു വലിയ തീഗോളം പോലെയാണ്. അതിന്റെ ചുറ്റും വട്ടത്തിലുള്ള ഇരുണ്ട ഗര്‍ത്തമാണ്. ഗാലക്‌സിയിലെ മറ്റെല്ലാ നക്ഷത്രങ്ങള്‍ കൂട്ടി നോക്കിയാലും ഈ തോമഗര്‍ത്തത്തിന്റെ വെളിച്ചത്തോളം എത്തില്ല എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
ഇരുണ്ട വട്ടത്തിന്റെ വശങ്ങളില്‍ നിന്നുള്ള പോയിന്റ് വഴിയാണ് തമോഗര്‍ത്തത്തിലേക്ക് വാതകം കടക്കുന്നത്. ഇതിന് അതിഭയങ്കരമായ ഗുരുത്വാകര്‍ഷണ ശക്തി ഉണ്ട്. വെളിച്ചത്തിന് പോലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.
പുറത്തു വന്ന ചിത്രങ്ങള്‍ ഐന്‍സ്റ്റീന്റെ തീയറികള്‍ ശരിയായിരുന്നു എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നുവെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.തമോഗര്‍ത്ത്തിന് ചുറ്റുമുള്ള വൃത്തം എങ്ങനെ ഉണ്ടായി എന്ന് ആര്‍ക്കും അറിയില്ല. ഇതിലും കുഴക്കുന്ന ചോദ്യം ഒരു വസ്തു അതിനുള്ളിലേക്ക് വീണാല്‍ എന്ത് സംഭവിക്കും എന്നതാണ്.

- Advertisement -