തിരയില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിച്ച കൈകള്‍

0

ഭാര്യയുമൊത്ത് ബീച്ചിലെത്തിയതായിരുന്നു നാവികസേന ഉദ്യോഗസ്ഥനായ രാഹുല്‍. അപ്പോഴാണ് ഒരാള്‍ തിരയില്‍പ്പെട്ട് അലമുറയിട്ട് കരയുന്നത് രാഹുല്‍ കണ്ടത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് നിരവധിയാളുകള്‍ എത്തിയെങ്കിലും ആര്‍ക്കും സഹായിക്കാന്‍ സാധിച്ചില്ല.
ചിന്തിച്ചു നില്‍ക്കാന്‍ സമയം ഉണ്ടായിരുന്നില്ല. രണ്ടും കല്‍പ്പിച്ച് രാഹുല്‍ തിരയില്‍പ്പെട്ട ആള്‍ക്ക് അരികിലേക്ക് ഓടിയെത്തി. ശക്തമായ അടിയൊഴുക്കില്‍ വിചാരിച്ചത്ര എളുപ്പത്തില്‍ അയാളെ കരയ്ക്ക് എത്തിക്കാന്‍ രാഹുലിന് സാധിച്ചില്ല. ഏതാണ്ട് അര മണിക്കൂര്‍ നീണ്ട ജീവന്‍ മരണ പോരാട്ടത്തിനൊടുവില്‍ രാഹുല്‍ അയാളുമായി കരയിലെത്തി. ഔറംഗാബാദ് സ്വദേശിയായ ദിലീപ് കുമാറായിരുന്നു അപകടത്തില്‍പെട്ടത്. കരയിലെത്തിക്കുമ്പോള്‍ ദിലീപ് അബോധാവസ്ഥയിലായിരുന്നു. കൂടാതെ ശ്വാസോച്ഛ്വാസവും നിലച്ച നിലയിലായിരുന്നു. തുടര്‍ന്ന് ദിലീപിന് പ്രാഥമിക ശുശ്രൂഷ നല്‍കി. ഈ സമയം വിവരം അറിഞ്ഞെത്തിയ പോലീസ് ദിലീപിനെ സമീപത്തെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. സ്വന്തം ജീവന്‍ മറന്ന് തനിക്ക് ആരെന്നുപോലും അറിയാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കടലില്‍ ചാടിയ രാഹുലിനെ അഭിനന്ദനങ്ങളോടെയാണ് നാട്ടുകാരും പൊലീസും സ്വീകരിച്ചത്. രാഹുല്‍ ദിലീപിനെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് ഇന്ത്യന്‍ നേവി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടുണ്ട്.

- Advertisement -