തിരിച്ച് വരവ് ആവേശമാക്കി ബെന്നി ബഹനാന്‍

0

ചികില്‍സക്കും വിശ്രമത്തിനും ശേഷം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി. ഇന്നലെ പുത്തന്‍കുരിശില്‍ നടന്ന എ.കെ.ആന്റണിയുടെ പൊതു സമ്മേള നത്തില്‍ പങ്കെടുത്താണ് ബെന്നി ബഹനാന്‍ പ്രചാരണ രംഗത്തേക്ക് തിരിച്ചു വന്നത്. പടക്കം പൊട്ടിച്ചും പുത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും അണികള്‍ പ്രിയ നേതാവിന്റെ മടങ്ങി വരവ് ഗംഭീരമാക്കി. എന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആന്റണി പറഞ്ഞു. കുറച്ച് ദിവസം കൂടി ഡോക്ടര്‍ പറയുന്നത് അനുസരിക്കണം. ബെന്നിയെ ചാലക്കുടിയിലെ എം പി ആക്കിയിട്ടേ പ്രവര്‍ത്തകര്‍ വിശ്രമിക്കാവൂ എന്നും അദ്ദേഹം ഓര്‍മ മപ്പെടുത്തി.
കേരളത്തില്‍ രണ്ട് തരംഗങ്ങള്‍ യു ഡി എഫിന് അനുകൂലമായി നിലനില്‍ക്കുന്നുവെന്ന് എ.കെ.ആന്റണി പറഞ്ഞു. ഒന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ തരംഗം. മറ്റൊന്ന് മോഡിയെ ചവുട്ടി പുറത്താക്കാനുള്ള തരംഗം. ഇതിനൊപ്പം പിണറായി വിജയനെ ചെവിക്ക് പിടിച്ച് പുറത്ത് കളയാനുള്ള ജനങ്ങളുടെ വാശി കൂടിയാകുമ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് ആന്റണി പറഞ്ഞു.
കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് സി പി എം ചെറുപ്പക്കാരെ വെട്ടിക്കൊല്ലുന്നത്. ഈ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിക്കണം. എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചിരുന്ന നാടിനെ ചേരിതിരിവിലേക്കും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും തളളിവിട്ടതാണ് മോഡിയുടെ ഭരണ നേട്ടമെന്നും ആന്റണി പറഞ്ഞു.

- Advertisement -