തുലാഭാരം നടത്തുന്നതിനിടയില്‍ ശശി തരൂരിന് പരിക്ക്, തലപൊട്ടി ആറ് സ്റ്റിച്ച്

0


തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു.തരൂരിന്റെ തലയില്‍ ഇരുവശത്തുമായി 6 സ്റ്റിച്ചുണ്ട്.ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂര്‍ ക്ഷേത്രത്തിലെത്തിയത്.
തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തും.

- Advertisement -