തോക്ക് ചൂണ്ടി ടിക് ടോക്; യുവാവിന് ദാരുണാന്ത്യം

0


ടിക്ക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ തോക്കില്‍ നിന്നും വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. സല്‍മാന്‍ എന്ന പത്തൊമ്പതുകാരന്‍ ആണ് വെടിയേറ്റു മരിച്ചത്. ഡല്‍ഹിയില്‍ ആണ് സംഭവം. സുഹൃത്തുക്കളുമായി ചേര്‍ന്ന് ടിക്ക് ടോക്ക് വീഡഡയോ ചെയ്യുന്നതിനിടയിലാണ് അപകടം
സല്‍മാന് നേരെ നാടന്‍ തോക്ക് ചൂണ്ടി ഇതിന്റെ വീഡിയോ എടുക്കുന്നതിനിടയില്‍ തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സല്‍മാന്റെ ഇടതു കവിള്‍ തകര്‍ത്ത് കടന്നപോയി.സല്‍മാനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

- Advertisement -