ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ്

0


നടന്‍ ദിലീപിന്റെയും കാവ്യമാധവന്റെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ് വഴിപാടു നടത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ അടുത്ത ബന്ധുക്കളോടൊപ്പം പുലര്‍ച്ചെ അഞ്ചിനാണ് ക്ഷേത്രത്തില്‍ എത്തിയത്. ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്. കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിറിനൊപ്പമാണ് താരകുടുംബം ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.

- Advertisement -