ധോണിക്കെന്താ കൊമ്പുണ്ടോ? ധോണിക്കെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം

0

വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു കളിക്കളത്തില്‍ ‘കൂള്‍’ എന്ന വിളിപ്പേരുള്ള ധോണിയുടെ ‘ഹോട്ട് ലുക്ക്’ കണ്ടത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ അംപയര്‍ നോബോള്‍ വിളിച്ച ശേഷം പിന്‍വലിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. ക്രീസിലുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം രവീന്ദ്ര ജഡേജ അംപയര്‍മാരോട് തര്‍ക്കിക്കുന്നതിനിടെ നാടകീയമായി ധോണി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

അംപയര്‍മാരുടെ അടുത്തെത്തി ക്ഷുഭിതനായി സംസാരിച്ച ധോണി രാജസ്ഥാന്‍ താരം സ്റ്റോക്‌സിനോടും തര്‍ക്കിക്കുന്നുണ്ടായിരുന്നു. അംപയര്‍മാര്‍ തീരുമാനം മാറ്റില്ലെന്ന് മനസിലാക്കിയ ധോണി കളം വിട്ടെങ്കിലും വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. എന്നാല്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി മത്സരം ചെന്നൈ ജയിച്ചതോടെ ധോണിയുടെ മുഖത്ത് ചിരി വിടരുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയുണ്ടായ ‘നോബോള്‍’ വിവാദവുമായി ബന്ധപ്പെട്ട് നടന്ന ‘ധോണി ഷോ’യില്‍ താരത്തിന് ഐപിഎല്‍ അച്ചടക്ക സമിതി മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. എന്നാല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരോട് കയര്‍ത്ത ധോണിക്ക് വിലക്ക് ഉള്‍പ്പടെയുള്ള കടുത്ത ശിക്ഷ നല്‍കണമെന്ന് ഏറെപ്പേരും വാധിക്കുന്നത്.
അതിനിടെ മത്സരശേഷം നടന്ന അഭിമുഖത്തില്‍ വിവാദങ്ങളെക്കുറിച്ച് ധോണിയോട് ചോദ്യങ്ങളുന്നയിക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്കിനെതിരേയും ക്രിക്കറ്റ് ലോകത്ത് വിമര്‍ശനം ശക്തമാണ്. എല്ലാവര്‍ക്കും ധോണി ഫിയര്‍ ആണെന്നും ധോണിക്ക് എന്തുമാകാമോ എന്നുമാണ് വിമര്‍ശകരുടെ ചോദ്യം.

- Advertisement -