നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നു:പാര്‍വതി

0

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ വിചാരണ വൈകുന്നതില്‍ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
‘വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികള്‍ ആളുകള്‍ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരെത്തന്നെ തുറന്നുകാട്ടുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകള്‍ കാണുന്നുണ്ട്. ഇതും ഒരു വിചാരണയാണ്.ഡബ്ലു.സി.സിയും അമ്മയും മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും’ പാര്‍വതി പറഞ്ഞു.

- Advertisement -