പണിമുടക്കി ഫെയ്‌സ് ബുക്കും ഇന്‍സ്റ്റാഗ്രാമും

0

കൊച്ചി: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രമിന്റെയും പ്രവര്‍ത്തനം ലോകവ്യാപകമായി തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച പ്രശ്‌നത്തിന് വ്യാഴാഴ്ച രാവിലെയും പരിഹാരം കാണാനായിട്ടില്ല. ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തകരാര്‍ ശ്രദ്ധയില്‍പെട്ടെന്നും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായും ഫെയ്‌സ്ബുക്. ഇന്‍സ്റ്റഗ്രം അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് അല്ലെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി.


We’re focused on working to resolve the issue as soon as possible, but can confirm that the issue is not related to a DDoS attack.
— Facebook (@facebook) March 13, 2019

We’re aware of an issue impacting people’s access to Instagram right now. We know this is frutsrating, and our team is hard at work to resolve this ASAP.
— Instagram (@instagram) March 13, 2019

ഫെയ്‌സ് ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഫെയ്‌സ്ബുക്ക് വില്‍ ബി ബാക് സൂണ്‍’ എന്ന സന്ദേശമാണ് മിക്കയിടങ്ങളിലും ലഭ്യമാകുന്നത്. ഗൂഗിളിന്റെ മെയില്‍ സര്‍വീസായ ജിമെയിലും ഗൂഗിള്‍ ഡ്രൈവും സമാനമായ രീതിയില്‍ കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു.

- Advertisement -