പിസ്സയെ വെല്ലുന്ന ഗോതമ്പു ദോശ

0

പിസ്സ എന്ന് കേട്ടാല്‍ വായില്‍ കപ്പലോടും. എങ്കില്‍ ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തില്‍ പിസ്സയുടെ രുചിയില്‍ ഒരു ഗോതമ്പുദോശ വീട്ടില്‍ തന്നെ തയ്യാറാകാം .

ആവശ്യമുള്ള സാധനങ്ങള്‍

പച്ച ക്യാപ്‌സിക്കം – 1 ചെറുതായി അരിഞ്ഞത്
ചുവന്ന ക്യാപ്‌സിക്കം- 1 ചെറുതായി അരിഞ്ഞത്
സവാള – 1 ചെറുതായി അരിഞ്ഞത്
ക്യാരറ്റ് – 1 ചുരണ്ടി എടുത്തത്
ചീസ് – ½ കപ്പ് ചുരണ്ടിയത്
ഉപ്പ് – പാകത്തിന്
കുരുമുളക് – പൊടി പാകത്തിന്

ദോശ ഉണ്ടാകുന്നതിന്
ഗോതമ്പുപ്പൊടി – ½ കപ്പ്
കോണ്‍ഫ്‌ളോര്‍ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വെള്ളം – പാകത്തിന്

ഉണ്ടാക്കുന്ന വിധം
ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളില്‍ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടി ചേര്‍ത്ത് യോജിപ്പിക്കുക.
വേറെ ഒരു പാത്രത്തില്‍ ഗോതമ്പുപ്പൊടിയും കോണ്‍ഫ്‌ളോറും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ കലക്കിയെടുക്കുക.
ദോശക്കല്ല് ചൂടായി വരുമ്പോള്‍ ദോശയുണ്ടാക്കുക .
ചെറുതീയില്‍ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാന്‍.
ദോശയുടെ ഒരു വശീ വെന്തുകഴിയുമ്പോള്‍ മറുവശത്തേക്കു മറിച്ചിടുക.
മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തില്‍ ചേര്‍ക്കുക .
ഇനി അതിനു മുകളിലായി എല്ലായിടത്തു0 ചീസ് ചുരണ്ടി ഇടുക. വേണമെങ്കില്‍ ഒറിഗാനോ ചേര്‍ക്കാവുന്നതാണ്.
ചീസ് ഉരുകുന്നത് വരെ ചെറുതീയില്‍ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക. ഉരുകി കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്തു മുറിച്ചു ഉപയോഗിക്കാം.

- Advertisement -