പൊക്കമില്ലായ്മയാണ് എന്റെ പൊക്കം; ചേര്‍ത്ത് പിടിച്ച് പ്രിയങ്ക

0

ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
റോഡിന്റെ ഇരുവശവും നില്‍ക്കുന്ന വന്‍ ജനാവലിയില്‍ നിന്ന് പ്രിയങ്കയെ അണിയിക്കാന്‍ ജമന്തി മാലയുമായി ഒരു യുവാവ് എത്തി. പക്ഷെ പൊക്കകുറവ് മൂലം ആ ചെറുപ്പക്കാരന് മുന്‍പോട്ട് പരാന്‍ കഴിഞ്ഞില്ല. പൊക്കം കുറഞ്ഞ യുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ മാലയുമായി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രിയങ്ക വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് യുവാവിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു.
എന്നാല്‍ പൊക്കക്കുറവ് വീണ്ടും വില്ലനായി. അയാള്‍ക്ക് പ്രിയങ്കയെ മാലയണിയിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ സമീപത്തു നിന്നവര്‍ അയാളെ എടുത്തുയര്‍ത്തി പ്രിയങ്കയുടെ സമീപം എത്തിച്ചു. മാലയണിയിച്ച ചെറുപ്പക്കാരനെ പ്രിയങ്ക ചേര്‍ത്തു നിര്‍ത്തി. മാലയണിയിച്ച് മടങ്ങും വഴി പ്രവര്‍ത്തകന്റെ പേരു ചോദിക്കാനും പ്രിയങ്ക മറന്നില്ല.

- Advertisement -