ബിലാലും സേതുരാമയ്യറും വരുന്നു

0

മമ്മൂക്ക ചിത്രങ്ങളില്‍ ആരാധകരുടെ ഹൃദയത്തില്‍ ഏറ്റവും ആഴത്തില്‍ ഇറങ്ങിച്ചെന്നത് മമ്മൂട്ടിയുടെ പോലീസ് വേഷങ്ങള്‍ തന്നെയാണ്. അതില്‍ മമ്മൂട്ടി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രമാണ് സേതുരാമയ്യര്‍ സി ബി ഐ. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഭാഗവും എത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാക്ഷാല്‍ മമ്മൂട്ടി. ഒരു ഓണ്‍ലൈന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.


മമ്മൂക്കയുടെ സേതുരാമയ്യര്‍ സിബി ഐ യുടെ പുതിയ ഭാഗം ഉണ്ടാകുമോയെന്നുള്ള അവതാരികയുടെ ചോദ്യത്തിന് അത് ഉണ്ടാകുമെന്നും എന്നാല്‍ ഉടനെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സന്തോഷവാര്‍ത്തയ്‌ക്കൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക. ആരാധകര ഹൃദയങ്ങള്‍ കീഴടക്കിയ ബിലാലിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് മമ്മൂക്ക വെളിപ്പെടുത്തിയിരിക്കുന്നത്.

- Advertisement -