ബി.എസ്.ഫില്‍ കോണ്‍സ്റ്റബിള്‍ ഒഴിവ്

0

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,763 ഒഴിവുകളാണുള്ളത്. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണ്. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ടു ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും ബാക്കി എല്ലാ ഒഴിവുകളിലേക്കും പുരുഷന്മാര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. ശമ്പളം 21,70069,100 രൂപ.
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. അതത് ട്രേഡില്‍ രണ്ടു വര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐടിഐ/വൊക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍നിന്ന് ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടു വര്‍ഷ ഐടിഐ. ഡിപ്ലോമ.
www. bsf.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

- Advertisement -