ബൗളര്‍മാര്‍ക്ക് എതിരെ പൊട്ടിത്തെറിച്ച് കോഹ്ലി

0


സീസണിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയതോടെ ബൗളര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. അവസാന നാല് ഓവറിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോല്‍വിക്ക് കാരണമെന്ന് കോഹ്ലി തുറന്ന് പറഞ്ഞു പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്നും നാലോവറില്‍ 75 റണ്‍സ് പ്രതിരോധിക്കാനായില്ലെങ്കില്‍ 100 റണ്‍സായാലും ഒന്നും ചെയ്യാനാകില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ആന്ദ്രേ റസല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. 17ാം ഓവറില്‍ സെയ്‌നി 13 റണ്‍സ് വഴങ്ങി. സിറാജും സ്റ്റോയിനിസുമെറിഞ്ഞ 18ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19ാം ഓവറില്‍ പിറന്നത് 29 റണ്‍സ്. എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.