ഭര്‍ത്താവ് കുളിക്കില്ല, താടി വടിക്കില്ല; വിവാഹമോചനം വേണമെന്ന് ഭാര്യ

0

ഭര്‍ത്താവ് കുളിക്കാനോ താടി വടിക്കാനോ തയാറാകാത്തതിനാല്‍ വിവാഹമോചനം വേണമെന്ന ആവശ്യവുമായി യുവതി കോടതിയില്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ 23 കാരിയായ യുവതിയാണ് പരാതിയുമായി കുടുംബകോടതിയില്‍ എത്തിയത്. കുളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തയാറാകാതെ ഭര്‍ത്താവ് പെര്‍ഫ്യും അടിക്കും. എട്ടു ദിവസത്തോളം ഇങ്ങനെ തുടര്‍ന്നു എന്ന് യുവതി ആരോപിക്കുന്നു. സഹികെട്ടതോടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 25 കാരനായ ഭര്‍ത്താവും വിവാഹമോചനത്തിനു സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ ഭോപ്പാലില്‍ ഒരു കട നടത്തുകയാണ്.
ഇവരോട് ആറു മാസം പിരിഞ്ഞു താമസിക്കാന്‍ നിര്‍ദേശിച്ച ജഡ്ജി ആര്‍.എന്‍ ചന്ദ്, അതിനുശേഷം വിവാഹമോചനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഭര്‍ത്താകന്മാരുടെ ശ്രദ്ധയ്ക്ക് ഇനി കുളിയും പല്ലുതേപ്പും ഒന്നു മുടക്കണ്ടാട്ടോ…!

- Advertisement -