മകള്‍ക്ക് വേണ്ടി പുകവലി ഉപേക്ഷിച്ച മാണി സാര്‍

0

ഏഴു മക്കളാണ് കെ.എം മാണി കുട്ടിയമ്മ ദമ്പതികള്‍ക്ക്. കുടുംബത്തിന്റെ സന്തോഷത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന മാണി സാര്‍ തന്റെ കൂടെപിറപ്പായി കൊണ്ടു നടന്ന പുകവലി ഉപേക്ഷിച്ചത് മൂത്ത മകള്‍ക്ക് വേണ്ടിയായിരുന്നു.മൂത്ത മകള്‍ എത്സമ്മയുടെ ആദ്യത്തെ പ്രസവം അല്‍പ്പം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞു. പ്രാര്‍ത്ഥനമാത്രമായി ഏക ആശ്രയം. അന്ന് ആ ആശുപത്രി വരാന്തയില്‍ വെച്ച് മാണി സാര്‍ പ്രാര്‍ത്ഥനയോടെ ഒരു തീരുമാനം എടുത്തു.എത്ര ശ്രമിച്ചിട്ടും എനിക്ക് നിര്‍ത്താനാവാത്ത പുകവലി ഞാന്‍ ഇന്ന് നിര്‍ത്താം എന്റെ കുഞ്ഞിന് ആപത്തു വരരുതെ.
കൈയിലുണ്ടായിരുന്ന സിഗരറ്റ് പായ്ക്കറ്റ് എറിഞ്ഞു കളഞ്ഞു.എത്സമ്മ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. അതിനുശേഷം മരണം വരെ അദ്ദേഹം പുകവലിച്ചിട്ടില്ല.

- Advertisement -