മണ്ണില്‍ കാലുകുത്തിയാല്‍ അമ്മയും മകളും ആകാശത്ത് എത്തിയാലോ സഹപ്രവര്‍ത്തകര്‍, അതെങ്ങനെയെന്ന് അറിയേണ്ടേ

0

ഭൂമിയില്‍ കാലുകത്തിയാല്‍ ഇവര്‍ അമ്മയും മകളുമാണ്. ഇനി ആകാശത്ത് ആണെങ്കിലോ ഇവര്‍ സഹപ്രവര്‍ത്തകരുമാകും. അതെന്തു കഥയെന്നല്ലേ? ഒരേ വിമാനത്തിലെ പൈലറ്റുമാരായെത്തിയ ഒരമ്മയുടെയും മകളുടെയും കഥയാണിത്. എന്തായാലും ഈ അമ്മ പൈലറ്റിനെയും മകള്‍ പൈലറ്റിനെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഡെല്‍റ്റ എയര്‍ലൈനിന്റെ വിമാനമാണ് ഇരുവരും ചേര്‍ന്നു നിയന്ത്രിച്ചത്. അമ്മ പൈലറ്റും മകള്‍ സഹപൈലറ്റുമായി കാലിഫോര്‍ണിയയില്‍ നിന്ന് അത്‌ലാന്റയിലേയ്ക്ക് ഡെല്‍റ്റ എയര്‍ലൈന്റെ വിമാനം പറന്നുയരുകയായിരുന്നു. അവിടെ നിന്ന് ജോര്‍ജിയയിലേയ്ക്കും ഇരുവരും ചേര്‍ന്ന് വിമാനം നിയന്ത്രിച്ചു. ഇരുവരും വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്റ് ചെയ്തതോടെ നിരവധി പേരാണ് ഇവര്‍ക്ക് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്
പൈലറ്റും എംബ്രി റിഡില്‍ എയര്‍നോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര്‍ വാട്രറ്റാണ് പൈലറ്റും കോ പൈലറ്റുമായ അമ്മയുടെയും മകളുടെയും ചിത്രം പങ്കുവച്ചത്. ഫാമിലി ഫ്‌ലൈറ്റ് ക്രൂ എന്ന് ഡെല്‍റ്റ എയര്‍ലൈന്‍ ഇതിന് മറുപടി നല്‍കി.


ലോകത്തുള്ള എല്ലാ വനിത പൈലറ്റുമാര്‍ക്കും ഇത് ഒരു പ്രചോദനമാണ് എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചുത്.എന്നാല്‍ കുടുംബക്കാര്‍ ഒരുമിച്ച് വിമാനം നിയന്ത്രിക്കുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരും ഉണ്ട്

- Advertisement -