മാണി സാറിന്റെ കോട്ടയത്തെക്കുള്ള മടക്കയാത്ര കെ.എസ്.ആര്‍.ടി.സി ചില്‍ ബസില്‍

0


കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രയുമായ കെ.എം. മാണിയുടെ മൃതദേഹം കോട്ടത്തേയ്ക്ക് കൊണ്ടു പോകാനായി ഒരുക്കിയിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്‌ളോര്‍ ബസ്. എറണാകുളം ഡിപ്പോയില്‍ നിന്നുള്ള ‘ചില്‍’ബസില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. വിലാപയാത്രയ്ക്കായി ബസിന്റെ സീറ്റുകള്‍ ഊരിമാറ്റിയിട്ടുണ്ട്. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്ക്കു 12നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.
12.30നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. 3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും.

- Advertisement -