മോദി ജാക്കറ്റുകള്‍ ആര്‍ക്കും വേണ്ട

0

പേരുകേട്ട മോദി ജാക്കറ്റുകള്‍ ആര്‍ക്കും വേണ്ടെന്ന് കച്ചവടക്കാര്‍. ആഴ്ചയില്‍ ഒന്നു പോലും വിറ്റപോകുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദി ജാക്കറ്റുകള്‍ പ്രചാരത്തില്‍ വന്നത്. പക്ഷേ 2019 ആയപ്പോള്‍ ഈ ജാക്കറ്റുകളുടെ പ്രിയം ഇടിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ദിവസം 35 ജാക്കറ്റുകള്‍ വീതം വിറ്റ് പോയിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒരെണ്ണം വിറ്റ് പോയാല്‍ ആയി എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

- Advertisement -