യുവരാജ് അപമാനിക്കപ്പെട്ടു:ഗൗതം ഗംഭീര്‍

0


ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ് അപമാനിക്കപ്പെട്ടുവെന്ന് ഗൗതം ഗംഭീര്‍. താരലേലത്തില്‍ അര്‍ഹിക്കപ്പെടുന്ന ആദരവോ പണമോ യുവരാജിന് ലഭിച്ചില്ലെന്നും ഇത് അങ്ങേയറ്റം നിരാശാജനമാണെന്നും ഗംഭീര്‍ പറഞ്ഞു. നൗവ് ഭാരത് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗംഭീര്‍ തുറന്നടിച്ചത്.
യുവരാജിനെ മുംബൈ ഇന്ത്യന്‍സാണ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കിയത്. ആദ്യ ഘട്ട ലേലത്തില്‍ ആരും യുവരാജിനെ വാങ്ങാന്‍ തയ്യാറായിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് മുംബൈ ഇന്ത്യന്‍ യുവരാജിനെ ലേലത്തില്‍ വാങ്ങിയത്.
എന്നാല്‍ മുംബൈ നിരയില്‍ നാല് മാത്സരം മാത്രമാണ് ഇതുവരെ യുവരാജിന് കളിക്കാനായുളളു. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ യുവരാജ് രണ്ടാം മത്സരത്തില്‍ അതിവേഗം 23 റണ്‍സ് നേടിയും ശ്രദ്ധേയനായിരുന്നു. എന്ന് അടുത്ത രണ്ട് മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടതോടെ യുവരാജ് ടീമി്ല്‍ നിന്ന് പുറത്താകുകയായിരുന്നു. ഇതിനെതിരെ ഇര്‍ഫാന്‍ പത്താന്‍ അടക്കമുളളവര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.

- Advertisement -