വരാനിരിക്കുന്നത് കേരളം ചുട്ടുപൊള്ളുന്ന മൂന്ന് ദിനങ്ങള്‍

0

ഏപ്രില്‍ 14 വരെ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പകല്‍ 11 മണി മുതല്‍ മൂന്ന് വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 13 വരെ വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.

- Advertisement -