വിഷമിക്കേണ്ട എന്റെ കാലുകള്‍ നിന്റേതു കൂടിയാണ്

0

ഈ രണ്ട് കൂട്ടുകാരുടെ സൗഹൃദം വളരെ മനോഹരമാണ്. നടക്കാനാവാത്ത തന്റെ പ്രിയ കൂട്ടുകാരനെ തോളിലേറ്റിയാണ് ഇവന്‍ ആളുകളുടെ ഹൃദയത്തിലേയ്ക്ക് നടന്നു കയറിയത്.
പ്രിയസുഹൃത്ത് സാങ്ങ് സെയെ തോളില്‍ ചുന്നുകൊണ്ടുപോകുന്ന 12 കാരന്‍ സു ബിഗ്യാങ്ങിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പലരും അവരുടെ കഥയന്വേഷിച്ചു. കഥയറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു.
ചൈനയിലെ ഹെബാസിയുള്ള പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. നടക്കാനാവാത്ത സാങ്ങ് സെയെ എന്നും ചുമലിലേറ്റി സ്‌കൂളിലെത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതും സു ബിഗ്യാങ്ങ് ആണ്. ബിഗ്യാങ്ങാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ആണെന്നും എല്ലാ ദിവസവും അവന്‍ പഠിക്കുന്നതും കളിക്കുന്നതും തന്റെ കൂടെയാണെന്നും സാങ്ങെ സെ പറയുന്നു. സാങ്ങ് സെയുടെ വാട്ടര്‍ ബോട്ടില്‍ നിറക്കുന്നതും ഉച്ചഭക്ഷണം കഴിപ്പിക്കുന്നതും വാഷ്‌റൂമിലും മറ്റ് ക്ലാസ് മുറികളിലും കൊണ്ടുപൊകുന്നതുമെല്ലാം ബിഗ്യാങ്ങ് ആണ്.
എത്ര മനോഹരമായ സൗഹൃദം അല്ലേ…!

- Advertisement -