ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി സി സി ഐ ഓംബുഡ്‌സ്മാന് നിശ്ചയിക്കാം; സുപ്രീം കോടതി

0


ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന് നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന് നിര്‍ദേശം നല്‍കി.
ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ പുതിയ നടപടി. ഇതോടെ അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് ഒരു അറുതിവരുമെന്നാണ് സൂചന.

- Advertisement -