സുരേഷ് ഗോപിയ്‌ക്കെതിരെ എന്ത് നടപടി എടുക്കുമെന്ന് വെളിപ്പെടുത്താനാവില്ലന്ന് കളക്ടര്‍ അനുപമ

0

ചട്ടലംഘനം സംബന്ധിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരായി എന്ത് നടപടി എടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. സുരേഷ് ഗോപിയുടെ വിശദീകരണം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച ചെയ്ത് നടപടിയെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 4 ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു ജില്ലാ കളക്ടര്‍ ടി വി അനുപമ വിശദീകരണം തേടിയിരുന്നു. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം.

- Advertisement -