സ്ഫടികത്തിന്റെ റീ റിലീസിനു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറക്കും; ഭദ്രനെ വെല്ലു വിളിച്ച് ബിജു

0


കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള ബിജു കെ കട്ടയ്ക്കലിന്റെ ഒരുക്കം ഏറെ വിമര്‍ശനം നേരിട്ടിരിക്കുകയാണ്. ഈ ചിത്രത്തിനെതിരെ ഭദ്രന്‍ ഉള്‍പ്പെടെ പലരും രംഗത്തു വന്നിരുന്നു. രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ചുടു പിടിക്കുമ്പോള്‍ ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ 4കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഭദ്രന്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയിതാ ഭദ്രനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജു കട്ടയ്ക്കല്‍.


2020 മാര്‍ച്ച് 30 ന് ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ ‘സ്ഫടികം 2 ഇരുമ്പന്‍’ റിലീസ് ചെയ്യുമെന്നാണ് ബിജു അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

2020 മാര്‍ച്ച് 30 മലയാള സിനിമയിലെ, ഒരു പുതിയ നാഴികകല്ലാകും, തോമാച്ചായന്‍ അവതരിച്ച 24വര്‍ഷം പൂര്‍ത്തിയായ അന്നേ ദിവസം, എന്റെ സിനിമ സ്ഫടികം 2 ഇരുമ്പന്‍, ടീസര്‍ പുറത്തു വിട്ടിരുന്നു, അതിന് ശേഷം സ്ഫടികം സിനിമയുടെ സംവിധയകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്, കാരണം അന്നേ ദിവസം തന്നെയാണ്, സ്ഫടികം 2 ഇരുമ്പന്‍ റിലീസ് ചെയുന്നത്, ഇത് ഒരു മത്സരം ആയി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും, തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയും ആയുള്ള മത്സരം,വിവാദങ്ങള്‍ അവസാനിക്കുകയോ, അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നില്‍ തോറ്റു, പക്ഷെ ഈ മത്സരത്തില്‍ തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ.

- Advertisement -